'പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ പൈജാമയുടെ കയര്‍ പിടിച്ചുവലിക്കുന്നതോ ബലാത്സംഗശ്രമമല്ല', വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം

Mar 20, 2025 - 11:23
Mar 21, 2025 - 10:55
 0  14
'പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ പൈജാമയുടെ കയര്‍ പിടിച്ചുവലിക്കുന്നതോ ബലാത്സംഗശ്രമമല്ല', വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ്: വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ, പൈജാമയുടെ കയര്‍ പിടിച്ചുവലിക്കുന്നതോ ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നാണ് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ പവന്‍, ആകാശ് എന്നിവരാണ് കേസിലെ പ്രതികള്‍. ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദനിരീക്ഷണം.

ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ, പൈജാമയുടെ ചരട് പിടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ, കലുങ്കിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതി കലുങ്കിനടുത്തേക്ക് വലിച്ചിഴച്ചകൊണ്ടുപോയെന്നതിനാല്‍ പെണ്‍കുട്ടിയെ നഗ്നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികള്‍ പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow