70,000 ത്തിലേക്ക് അടുത്ത് സ്വർണവില

Apr 11, 2025 - 11:36
Apr 11, 2025 - 11:52
 0  11
70,000 ത്തിലേക്ക് അടുത്ത് സ്വർണവില

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം. 

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി. കൂടാതെ, വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണി സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.

ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7200 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow