തൃശൂരിൽ കാണാതായ ആറുവയസുകാരന്‍റെ മൃതദേഹം കുളത്തിൽ; 20കാരൻ കസ്റ്റഡിയിൽ

കൊലപാതകമാണെന്നാണ് സൂചന.

Apr 10, 2025 - 22:32
Apr 10, 2025 - 22:32
 0  12
തൃശൂരിൽ കാണാതായ ആറുവയസുകാരന്‍റെ മൃതദേഹം കുളത്തിൽ; 20കാരൻ കസ്റ്റഡിയിൽ

തൃശൂർ: കുഴൂരില്‍ കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലിനെ ഇന്ന് വൈകിട്ടാണ് കാണാതായത്. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഏബലിന്‍റെ മൃതദേഹം കണ്ടെത്തിയത്.

താണിശ്ശേരി സെന്‍റ്. സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച ഏബൽ. യുവാവിനൊപ്പം കുട്ടി കളിക്കുന്നതും പിന്നീട് ഇയാൾക്ക് പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow