തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാരെ ഭീതിയിലാഴ്ത്തിയ കൂറ്റൻ തേനീച്ച കൂടുകൾ നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് കൂടുകൾ എല്ലാം നശിപ്പിച്ചത്. പെസ്റ്റ് കൺട്രോൾ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് തേനീച്ചക്കൂട് ഒഴിവാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി ആരംഭിച്ച അനശ്ചിതാവസ്ഥയ്ക്കാണ് പരിഹാരമായത്. വലിയ മൂന്ന് കൂടുകളും ആറ് ചെറിയ കൂടുകളുമാണ് കലക്ടറേറ്റ് പരിസരത്തുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ബോംബ് ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം നടന്നത്. ജീവനക്കാരെയെല്ലാം പുറത്തിറക്കിയായിരുന്നു പരിശോധന.
പരിശോധനയ്ക്കിടെ ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം ഇരുനൂറിലേറെ പേര്‍ക്ക് കുത്തേറ്റിരുന്നു. കൂടാതെ ഇന്നലെയും തേനീച്ചയുടെ ആക്രമണം ഉണ്ടായിരുന്നു. നിരവധി പേരാണ് ഇന്നലെ മാത്രം തേനീച്ചയുടെ കുത്തേറ്റ് ചികിത്സ നേടിയത്.