സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ആശ വർക്കർമാർ

പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ

Mar 20, 2025 - 11:47
Mar 20, 2025 - 11:48
 0  13
സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ആശ വർക്കർമാർ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് നിരാഹാര സമരം ആരംഭിച്ച് ആശാ വർക്കർമാർ. ആദ്യം സമരം ഇരിക്കുക മൂന്ന് പേരാണ്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കേഴ്‌സ്.
 
നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ പറഞ്ഞു. 
 
അതേസമയം സംസ്ഥാനത്ത് ആശ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചതിനു പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഡൽഹിയിൽ പോയി. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദ‍ർശനം എന്നാണ് വിവരം.  ആശ പ്രവർത്തകരുടെ ഇൻസെൻ്റീവ് വിഷയമടക്കം ഉന്നയിക്കുമെന്നാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow