തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലെ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റയില്‍ മാറ്റം സംഭവിച്ചതായി വിവരം. സംഭവത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൈബര്‍ പോലീസില്‍ പരാതി നൽകി. എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.
ജൂൺ 13ാം തിയതിയാണ് പരാതി നല്‍കിയത്. ക്ഷേത്രത്തിലെ കപ്യൂട്ടർ സംവിധാനം പ്രവർത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെ സെർവസർ സിസ്റ്റം ഹാക്ക് ചെയ്തുവെന്നും കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ഡാറ്റകൾക്കും മാറ്റം വരുത്തിയെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഹാക്കിങിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ജൂണ്‍ 13 മുതലുള്ള ദിവസങ്ങളിലാണ് ഹാക്കിങ് നടന്നത്. ക്ഷേത്രത്തിലെ തന്നെ ഒരു ജീവനക്കാരനെ വിഷയത്തില്‍ സംശയമുണ്ടെന്ന വിവരവും ഉണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.