തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം. പൂജപ്പുരയിലെ ജയിൽ ക്യാന്റീനിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. നാല് ലക്ഷത്തോളം രൂപ നഷ്ടമായി.
ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. പിന്നിൽ തടവുകാരായ മുൻ ജീവനക്കാരനാണെന്നാണ് സംശയം. സംഭവത്തില്‍ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ടപ്പെട്ടത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയിൽ ജോലി ചെയ്യുന്നത്. കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോല്‍ ഉപയോഗിച്ച് ഓഫീസ് റൂമില്‍ നിന്ന് പണം കവര്‍ന്നത്.