കൊച്ചി: ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരേ കൂടുതൽ പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന.
ഗവേഷകവിദ്യാർത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി പരാതി നൽകിയത്. 2020 ലും, 2021 ലും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതികളിൽ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടി.
സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് ഒരു പരാതിക്കാരിയെന്നാണ് വിവരം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഒളിവിലാണ്.