ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 തീയതികളിലായി വോട്ടെടുപ്പ് നടക്കും

ന്യൂഡല്‍ഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 തീയതികളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 14ന് നടക്കും.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തലും കമ്മീഷൻ്റെ കടമയാണെന്നും പ്രഖ്യാപനം ആരംഭിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ഒന്നാം ഘട്ടം നവംബർ 6, രണ്ടാം ഘട്ടം നവംബര്‍ 11 എന്നീ തിയതികളില്‍ നടക്കും. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും. ബിഹാറിൽ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കനത്ത സുരക്ഷയിലായിരിക്കും നടക്കുക. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
എസ്ഐആർ (SIR) വഴി വോട്ടർ പട്ടിക നവീകരിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ പരാതികളുള്ളവർക്ക് ഇനിയും കമ്മീഷനെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് ഇത്തവണ കൂടുതൽ ലളിതമാക്കുകയും പരാതികളില്ലാതെ നടത്തുകയും ചെയ്യുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
What's Your Reaction?






