സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ

മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രകോപിതനായി.

Dec 31, 2025 - 15:54
Dec 31, 2025 - 15:54
 0
സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ ചതിയൻ ചന്തുവാണെന്നും പത്തുവർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
 
മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും ഇനിയും അത് പറയാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുമായി കാറിൽ കയറിയ വിവാദത്തിലും വെള്ളാപ്പള്ളി രൂക്ഷമായി പ്രതികരിച്ചു.
 
മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്. താൻ അയിത്തക്കാരനാണെയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോയെന്നും വെള്ളാപ്പള്ളി ആരാഞ്ഞു.
 
അതേസമയം മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രകോപിതനായി. ചാനൽ മൈക്കുകൾ തട്ടി മാറ്റിയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.  മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്നു ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ‌ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാൽ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow