നോവായി വയനാട്: ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിനേഷിന്‍റെ ഭാര്യയും മരിച്ചു
വിഷം ഉള്ളിൽച്ചെന്ന നിലയിൽ രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു
സുൽത്താൻ ബത്തേരി: അഞ്ചു മാസം മുൻപ് ഇസ്രയേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബത്തേരി കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മ (34) ജീവനൊടുക്കി. വിഷം ഉള്ളിൽച്ചെന്ന നിലയിൽ രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഇസ്രയേലിൽ കെയർഗിവറായി ജോലി ചെയ്തിരുന്ന ജിനേഷ് പി. സുകുമാരനെയും (38) ഇയാൾ പരിചരിച്ചിരുന്ന വയോധികയെയും അഞ്ചു മാസം മുൻപാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധികയെ കുത്തേറ്റ നിലയിലും ജിനേഷിനെ തൂങ്ങിമരിച്ച നിലയിലുമാണ് അന്ന് കണ്ടെത്തിയത്.
ഈ സംഭവത്തിൽ കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇസ്രയേൽ അധികൃതർ ഇത് സംബന്ധിച്ച അന്വേഷണം നടത്തിവരികയായിരുന്നു. ജിനേഷിന്റെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിലായിരുന്ന രേഷ്മയുടെ മരണം കോളേരിയിലെയും കോളിയാടിയിലെയും നാട്ടുകാരെ ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
What's Your Reaction?