ലൈംഗികാതിക്രമക്കേസ് ;സംവിധായകന്‍ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചു

Apr 10, 2026 - 13:32
Apr 10, 2026 - 13:32
 0
ലൈംഗികാതിക്രമക്കേസ് ;സംവിധായകന്‍ രഞ്ജിത്തിന്  കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മാർച്ച് 31-നായിരുന്നു രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നെന്നുമാണ് നടി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി എറണാകുളം വനിതാ പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

പരാതിക്ക് പിന്നാലെ തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

പ്രതി സ്വാധീനശക്തിയുള്ള വ്യക്തിയാണെന്നും നടന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു.

തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് രഞ്ജിത്ത് വാദിച്ചു. സിനിമയിലെ റോളുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിൽ. നടിയുടെ അഭിനയം തൃപ്തികരമല്ലാത്തതിനാൽ ചില സീനുകൾ വെട്ടിച്ചുറച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതെന്ന് പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow