തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി; ആൻറണി രാജുവിന് വൻ തിരിച്ചടി

Feb 17, 2026 - 18:18
Feb 17, 2026 - 18:19
 0
തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി; ആൻറണി രാജുവിന് വൻ തിരിച്ചടി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ തള്ളി കോടതി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ തള്ളിയത്. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും റദ്ദാക്കണമെന്നായിരുന്നു ആന്റണി രാജുവിന്റെ ആവശ്യം. എന്നാൽ ശിക്ഷ മരവിപ്പിക്കാൻ കോടതി തയ്യാറായില്ല.

വിധിക്കെതിരെ ആൻ്റണി രാജുവിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ എതിർത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow