കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്.
ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരിക്കേറ്റു. അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം.
അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു. കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് സിപി ചാക്കോയെ രക്ഷിക്കാനായില്ല. സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും.