ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിംപ്യൻ കെ.എം. ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം മൂന്നുപേർ മരിച്ചു

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു. ഇടുക്കി പന്നിയാര്‍കുട്ടി ഇടയോടില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ എബ്രഹാമിനെ ഗുരുതര പരുക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഒളിംപ്യൻ കെ.എം. ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. ഇതോടെ അപകടത്തിൽ മരണം മൂന്നായി.
മറ്റൊരാൾക്കും അപകടത്തിൽ സാരമായി പരുക്കേറ്റിരുന്നു. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൻ്റെ ശബ്ദം കേട്ടാണ് നാട്ടുകാരെത്തിയത്. ഉടന്‍തന്നെ പോലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
What's Your Reaction?






