'വസ്ത്രം ഏതായാലും മനസ് നന്നായാല്‍ മതി, ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാനാവില്ല'

അജയ് തറയിലിന്റെ ഖദര്‍ വിമര്‍ശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Jul 2, 2025 - 22:08
Jul 2, 2025 - 22:09
 0  10
'വസ്ത്രം ഏതായാലും മനസ് നന്നായാല്‍ മതി, ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാനാവില്ല'

യുവതലമുറക്ക് ഖദറിനോട് എന്തിനിത്ര നീരസം എന്ന അജയ് തറയിലിന്റെ ചോദ്യത്തിന് മറുപടിയുമായി കെ എസ് ശബരീനാഥന്‍. ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാനാവില്ലെന്നും വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതി എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഖദര്‍ ഷര്‍ട്ട് സാധാരണ പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണെന്നും ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചിലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ടെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അജയ് തറയിലിന്റെ ഖദര്‍ വിമര്‍ശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലലോ, ഏത് വസ്ത്രം വേണമെങ്കിലും ആര്‍ക്കും ഇടാമെന്നും അതിന് ഒരു നിയന്ത്രണവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നതിനെതിരെയാണ് മുതിര്‍ന്ന നേതാവ് അജയ് തറയില്‍ പറഞ്ഞത്. വസ്ത്രധാരണത്തില്‍ പുതിയ തലമുറ കോണ്‍ഗ്രസുകാര്‍ ഡിവൈഎഫ്ഐയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഖദര്‍ വസ്ത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും അജയ് തറയില്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow