പുതിയ പ്രതീക്ഷകൾ നൽകികൊണ്ട് 2026 പിറന്നു. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ച് തുടങ്ങി. റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവത്സരം ആദ്യം പിറന്നത്. പിന്നാലെ, ഇന്ത്യന്‍ സമയം 3.45-ന് ന്യൂസിലന്‍ഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവര്‍ഷം പിറന്നു. പുതുവർഷം ആഘോഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 41-ാം സ്ഥാനത്താണ്.
പ്രതീക്ഷയുടെ പുതിയൊരു അധ്യായത്തിനാണ് ഇന്ന് തുടക്കമായത്. 2025-നേക്കാൾ തിളക്കമാർന്ന നേട്ടങ്ങളും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവർഷമായിരിക്കണേ 2026 എന്ന ആഗ്രഹത്തോടെയാണ് എല്ലാവരും പുതുവർഷത്തെ വരവേറ്റത്. പല നഗരങ്ങളിലും വര്‍ണാഭമായ വെടിക്കെട്ടുകളോടെയും മറ്റ് ആഘോഷങ്ങളിലൂടെയുമാണ് പുതുവര്‍ഷത്തെ വരവേറ്റത്.