നെന്മാറ ഇരട്ട കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
പ്രതിയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് മാരകമായ 12 മുറിവുകളും സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളുമാണ് കണ്ടെത്തിയത്.
അതേസമയം പ്രതിയായ ചെന്താമരയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. പ്രതിയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ഇന്ന് ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തിൽ തിരച്ചിൽ നടത്തും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക.
അതെ സമയം ചെന്താമര അന്ധവിശ്വാസിയാണെന്നും സജിതയെ കൊലപ്പെടുത്തിയത് കൂടോത്രം ചെയ്‌തെന്ന സംശയത്തിലാണെന്നുമാണ് പുറത്തുവരുന്ന വിവരം. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു.
What's Your Reaction?






