ആദ്യം കണ്ടത് ഭാര്യയെ, പിന്നാലെ ഇളയ മകന്‍റെ ഖബറിടത്തിലേക്ക്; പൊട്ടിക്കരഞ്ഞ് അബ്ദുല്‍ റഹീം
കട്ടിലിൽനിന്ന് വീണതാണെന്നാണ് ഷെമി റഹീമിനോടും പറഞ്ഞതായി ബന്ധു വ്യക്തമാക്കി.

വെഞ്ഞാറമൂട്: കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ പിതാവ് അബ്ദുല്‍ റഹീം സൗദിയില്‍നിന്ന് നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലെത്തി ചികിത്സയിലുള്ള ഭാര്യയെ കണ്ടു. കട്ടിലിൽനിന്ന് വീണതാണെന്നാണ് ഷെമി റഹീമിനോടും പറഞ്ഞതായി ബന്ധു വ്യക്തമാക്കി. ഇളയ മകൻ അഫ്സാനെ കാണണമെന്ന് പറഞ്ഞതായും അഫാനെ അന്വേഷിച്ചതായും ബന്ധു അബൂബക്കർ പറഞ്ഞു.
ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബന്ധു കൂട്ടിച്ചേർത്തു. അതേസമയം, ആശുപത്രി സന്ദർശനത്തിന് ശേഷം അബ്ദുൽ റഹീം പാങ്ങോട്ടെ വീട്ടിലെത്തി ബന്ധുക്കളുടെ കബറിടം സന്ദര്‍ശിച്ചു. യാത്രാരേഖകള്‍ ശരിയായതോടെയാണ് അബ്ദുല്‍ റഹീമിന് ദമാമില്‍ നിന്ന് യാത്ര തിരിക്കാനായത്.
What's Your Reaction?






