ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി റിലയന്‍സ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 19,407 കോടി രൂപയുടെ മൊത്തലാഭം നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ നിര്‍ണായക നീക്കം.

Apr 29, 2025 - 21:55
Apr 30, 2025 - 11:41
 0  16
ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി റിലയന്‍സ്

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. പെട്രോകെമിക്കല്‍, ന്യൂ എനര്‍ജി എന്നീ മേഖലകളിലാണ് 75,000 കോടി രൂപ വീതം നിക്ഷേപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 19,407 കോടി രൂപയുടെ മൊത്തലാഭം നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ നിര്‍ണായക നീക്കം. 10 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഇന്ത്യന്‍ കമ്പനിയായി മാറിയ റിലയന്‍സ് നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 5.50 രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ഒരു ഗിഗാവാട്ട് ഹെട്രോജംഗ്ഷന്‍ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് അടുത്ത വര്‍ഷത്തോടെ ഇതിന്റെ ശേഷി 10 മെഗാവാട്ടാക്കി ഉയര്‍ത്താനുള്ള പദ്ധതിയിലാണ്. ഇത് കമ്പനിയുടെ നികുതിക്കും ലാഭത്തിനും മുമ്പുള്ള വരുമാനത്തില്‍ 6,000 കോടി രൂപയുടെ അധിക നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. അധികം വൈകാതെ തന്നെ 30 ഗിഗാവാട്ട് ശേഷിയുള്ള ബാറ്ററി നിര്‍മാണ യൂണിറ്റ് ആരംഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow