സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി

സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

May 30, 2025 - 12:17
May 30, 2025 - 12:17
 0  8
സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നു വിരമിച്ച ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിധി.

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ.സിസ തോമസ് (dr.sisa thomas) വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകളും വിരമിക്കുമ്പോഴുള്ള ബാധ്യതകളളും തീര്‍ക്കുന്നതു സംബന്ധിച്ച കാര്യങ്ങളുമാണ് തടസമായി നില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. എന്നാല്‍, പ്രശ്‌നങ്ങള്‍ വിരമിക്കുന്നതിന് മുന്‍പ് തീര്‍ക്കേണ്ടതല്ലേ എന്നാണ് കോടതി ചോദിച്ചത്. കഴിഞ്ഞ 2 വര്‍ഷമായി സിസ തോമസ് ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow