തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം: ഒരാൾ കൂടി മരിച്ചു, ആശങ്ക
തിരുവനന്തപുരത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം സംഭവിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരിൽ, ഈ ദിവസങ്ങൾക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ ചിറയിൻകീഴ് സ്വദേശി വസന്ത മരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം മാത്രം 62 പേർക്ക് രോഗം ബാധിക്കുകയും 11 പേർ മരിക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ 32 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് അധികൃതരിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
What's Your Reaction?

