മോഡിയുടെ വിരമിക്കൽ രാഷ്ട്രീയ ചര്‍ച്ചയാക്കി ശിവസേന
ബിജെപിയില്‍ അസ്വസ്ഥത

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിരമിക്കല്‍ സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോഡി നാഗ്പൂരിലെ ആർ.എസ്.എസ് ഓഫീസിൽ പോയത് മോഹൻ ഭാഗവതിനെ വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത്.
കഴിഞ്ഞ 11 വർഷത്തിനിടെ മോഡി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല. ആർ.എസ്.എസ് നേതൃത്വം മോഡിയുടെ മാറ്റം ആഗ്രഹിക്കുന്നു. നരേന്ദ്രമോഡിയുടെ സമയം പൂർത്തിയായി എന്നും സഞ്ജയ് റാവത്ത് വിമർശിച്ചു.
അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. 2029-ലെ തെരഞ്ഞെടുപ്പിന് മുൻപ് മോഡി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
അതേസമയം ശിവസേനാ നേതാവിന്റെ പ്രസ്താവന ബിജെപി നേതാക്കളെ വല്ലാതെ അസ്വസ്ഥരാക്കി. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ പിന്തുടര്‍ച്ചയെ കുറിച്ച് സംസാരിക്കുന്നത് മുഗള്‍ പാരമ്പര്യമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. 2029ലും മോഡിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ഇനിയും വര്‍ഷങ്ങളോളം മോഡി പ്രവര്‍ത്തിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
മോഡിക്ക് ഈ സെപ്റ്റംബറില്‍ 75 വയസ് പൂര്‍ത്തിയാകും. ശേഷം മറ്റ് ബിജെപി നേതാക്കളെ പോലെ സ്ഥാനമൊഴിയുമോ എന്ന് പ്രതിപക്ഷം പലതവണ ചോദിച്ചുകഴിഞ്ഞു. 75 വയസ് പൂര്‍ത്തിയായെന്ന കാരണം പറഞ്ഞാണ് 2014ല്‍ എല്‍ കെ അഡ്വാനിക്ക് ബിജെപി പ്രധാനമന്ത്രിപദം നിഷേധിച്ചത്.
What's Your Reaction?






