തൊണ്ടയിൽ അടപ്പ് കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പരാതിയുമായി പിതാവ്
2023 തങ്ങളുടെ ആദ്യ കുഞ്ഞും സമാനായി തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചിരുന്നു

കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. സംഭവത്തിൽ പരാതിയുമായി കുഞ്ഞിന്റെ പിതാവ് രംഗത്തെത്തി.
2023 തങ്ങളുടെ ആദ്യ കുഞ്ഞും സമാനായി തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചിരുന്നു. അന്ന് വെറും 14 ദിവസമായിരുന്നു കുഞ്ഞിന്റെ പ്രായം. മരണത്തിൽ സംശയമുണ്ടെന്ന പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയിൽ കുടുങ്ങി മരിച്ചത്. 2 കുട്ടികളും മരിച്ചത് ഭാര്യ വീട്ടിൽ വച്ചു തന്നെയായിരുന്നു. മാത്രമല്ല മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
What's Your Reaction?






