മഹുവ മൊയ്ത്ര എം.പി. വിവാഹിതയായി; വരന്‍ ബി.ജെ.ഡി. നേതാവ്
വിവാഹവാർത്ത മഹുവയോ പിനാകിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി നേതാവും മുൻ എം.പി.യുമായ പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ട്. മേയ് മൂന്നിനായിരുന്നു വിവാഹം നടന്നത്. ഒഡിഷയിലെ പുരി മണ്ഡലത്തിൽ എം.പി.യായിരുന്നു പിനാകി മിശ്ര. അതേസമയം, വിവാഹവാർത്ത മഹുവയോ പിനാകിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
1959ൽ ജനിച്ച പിനാകി മിശ്ര, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മിശ്ര 1996ൽ പുരിയിൽനിന്ന് ലോക്സഭയിൽ എത്തിയിരുന്നു. പിന്നീടാണ് ബിജെഡിയിലേക്കു ചുവടുമാറ്റിയത്. ബിജെഡിയുടെ സീറ്റിൽനിന്ന് പലവട്ടം പാർലമെന്റിൽ എത്തിയിട്ടുമുണ്ട്. മിശ്രയ്ക്ക് മുൻ വിവാഹത്തിൽ ഒരു മകനും ഒരു മകളും ഉണ്ട്.
What's Your Reaction?






