പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
മരം വീണ് ഇലക്ട്രിക് ലൈൻ പൊട്ടി റോഡിലേക്ക് വീണാണ് അപകടമുണ്ടായത്

കോഴിക്കോട്: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മുസ്‍ലിം പള്ളിക്ക് സമീപം ഹിബ മൻസിലിൽ ഫാത്തിമ (65) ആണ് മരിച്ചത്. മരം വീണ് ഇലക്ട്രിക് ലൈൻ പൊട്ടി റോഡിലേക്ക് വീണാണ് അപകടമുണ്ടായത്.
വൈകിട്ട് മരത്തിന്റെ കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് ഫാത്തിമ പുറത്തിറങ്ങിയപ്പോഴാണ് ലൈനിൽനിന്ന് ഷോക്കേറ്റത്. ഫയർഫോഴ്സ് എത്തിയാണ് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചത്. ഭർത്താവ്: ബാവൂട്ടി. മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ.
What's Your Reaction?






