ബക്രീദ് അവധിയിൽ തിരുത്തുമായി സർക്കാർ; സംസ്ഥാനത്തെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം

Jun 5, 2025 - 21:28
Jun 5, 2025 - 21:28
 0  18
ബക്രീദ് അവധിയിൽ തിരുത്തുമായി സർക്കാർ; സംസ്ഥാനത്തെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: ബക്രീദ് അവധിയിൽ വീണ്ടും തിരുത്തുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ പ്രമാണിച്ചാണ് സംസ്ഥാനത്തെ പ്രൊഫഷണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ‍്യാപിച്ചിരിക്കുന്നത്. 
 
പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അതെ സമയം സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിനമായിരിക്കും.അവധിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്ത് വന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍.ബിന്ദു എന്നിവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow