പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർധിച്ചു

തുടർച്ചയായ മാസങ്ങളിൽ വില വർധിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവുകയാണ്.

Mar 7, 2026 - 09:55
Mar 7, 2026 - 09:55
 0
പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർധിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിച്ച സാഹചര്യത്തിൽ രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്കും വാണിജ്യ സിലിണ്ടറുകൾക്കും ഒരുപോലെ വില വർധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. തുടർച്ചയായ മാസങ്ങളിൽ വില വർധിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവുകയാണ്. ഗാർഹിക സിലിണ്ടർ വില (14.2 കിലോ) - പുതിയ നിരക്കുകൾ: കൊച്ചി: വില 863 രൂപയിൽ നിന്ന് 920 രൂപയായി ഉയർന്നു. (57 രൂപയുടെ വർധന), ഡൽഹി: വില 853 രൂപയിൽ നിന്ന് 913 രൂപയായി, മുംബൈ: പുതിയ നിരക്ക് 912.50 രൂപ. (നേരത്തെ 852.50 രൂപ), കൊൽക്കത്ത: 879 രൂപയിൽ നിന്ന് 939 രൂപയായി വർധിച്ചു, ചെന്നൈ: 868.50 രൂപയിൽ നിന്ന് 928.50 രൂപയായി.

വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ 115 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിക്കാൻ കാരണമായേക്കാം. ഈ വർഷം ജനുവരി മുതൽ തുടർച്ചയായി പാചകവാതക വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി 1: 111 രൂപയുടെ വർധന. ഫെബ്രുവരി 1: 19 കിലോ സിലിണ്ടറിന് 49 രൂപ കൂട്ടി. മാർച്ച് 1: 28 രൂപ മുതൽ 31 രൂപ വരെ വർധിപ്പിച്ചു. നിലവിലെ പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധനവിലയിലും പാചകവാതക വിലയിലും ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow