നീറ്റ് പരീക്ഷ നിർത്തലാക്കണം; കേന്ദ്രത്തിന് കത്തുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

May 14, 2026 - 15:56
May 14, 2026 - 15:57
 0
നീറ്റ് പരീക്ഷ നിർത്തലാക്കണം; കേന്ദ്രത്തിന് കത്തുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: നീറ്റ് പരീക്ഷയിലെ ആവർത്തിക്കുന്ന ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും കടുത്ത പ്രതിഷേധവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്നും പ്രവേശനം പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ തലത്തിലുള്ള പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർന്നതായും നിലവിലെ ഘടനാപരമായ പിഴവുകൾക്ക് തെളിവാണ് തുടർച്ചയായുണ്ടാകുന്ന വീഴ്ചകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-ലെ വിവാദങ്ങൾക്ക് പിന്നാലെ പരിഷ്കാരങ്ങൾക്കായി നിയോഗിച്ച ഡോ. കെ. രാധാകൃഷ്ണൻ സമിതിയുടെ നിർദ്ദേശങ്ങൾ വന്ന് രണ്ട് വർഷത്തിനുള്ളിൽ വീണ്ടും പരീക്ഷ റദ്ദാക്കേണ്ടി വന്നത് സംവിധാനത്തിന്റെ പരാജയമാണെന്ന് വിജയ് വിമർശിച്ചു. നഗരപ്രദേശങ്ങളിലെ സമ്പന്നർക്കും ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കും മാത്രം അനുകൂലമായ നീറ്റ്, ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്കൂളുകളിലെ തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. എം.ബി.ബി.എസ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്ക് പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കാൻ നിയമപരമായ അനുമതി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ഉറച്ച നിലപാട്.

What's Your Reaction?

like

dislike

love

funny

angry

sad

wow