അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ നിർണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സിൽ നിന്നും ഡാറ്റ ഡൗൺലോഡ് ചെയ്തു. ഈ വിവരങ്ങൾ ഡൽഹിയിലെ ലാബിൽ പരിശോധിച്ച് വരികയാണെന്നും സർക്കാർ അറിയിച്ചു.
മുൻ വശത്തെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള ഡാറ്റ വീണ്ടെടുക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്സിലെ വിവരങ്ങളിലുടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
മെമ്മറി മൊഡ്യൂൾ വിജകരമായി ലഭ്യമാക്കാൻ സാധിച്ചുവെന്ന് സർക്കാർ അറിയിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്ന് എടുത്തത്. ജൂൺ 12 നാണ് വിമാനം അപകടത്തിൽപ്പെട്ടത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്.