രാജ്യത്ത് 7,000 കടന്ന് കൊവിഡ് രോഗികൾ

6 മരണങ്ങളിൽ മൂന്നും കേരളത്തിലാണ്

Jun 11, 2025 - 11:57
Jun 11, 2025 - 11:57
 0  12
രാജ്യത്ത് 7,000 കടന്ന് കൊവിഡ് രോഗികൾ
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 306 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌.  ഇതോടെ രാജ്യത്ത് ആക്റ്റിവ് കേസുകൾ 7121 ആയി.  24 മണിക്കൂറിനിടെ 6 കൊവിഡ്  മരണം റിപ്പോര്‍ട്ട് ചെയ്തു.
 
6 മരണങ്ങളിൽ മൂന്നും കേരളത്തിലാണ്. 87 വയസുള്ള സ്ത്രീ, 78ഉം  69ഉം വയസുള്ള പുരുഷൻമാർ ആണ് മരിച്ചത്. രണ്ടുപേർ കർണാടകയിലും ഒരാൾ മഹാരാഷ്ട്രയിലുമാണ് മരിച്ചത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 32 ശതമാനവും കേരളത്തിലാണ്.  നിലവില്‍ സംസ്ഥാനത്ത് 2223 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 96 പേര്‍ ചികിത്സയിലുണ്ട്. 
 
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ച് ആരോഗ്യ വകുപ്പ്. എറണാകുളത്താണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് 431 കേസുകള്‍  സ്ഥിരീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow