ഡല്‍ഹി സ്ഫോടനം ഐഇഡി ഉപയോഗിച്ച്: ഒരാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം 

ഡല്‍ഹിയിൽ നടന്നത് ഭീകരാക്രമണമാണെന്ന നി​ഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ

Nov 10, 2025 - 21:39
Nov 10, 2025 - 21:39
 0
ഡല്‍ഹി സ്ഫോടനം ഐഇഡി ഉപയോഗിച്ച്: ഒരാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം. എന്നാൽ ആരാണ് കസ്റ്റഡിയിലുള്ളതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. ഡല്‍ഹിയിൽ നടന്നത് ഭീകരാക്രമണമാണെന്ന നി​ഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ. സ്ഫോടനത്തിൽ ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേരും പുരുഷന്മാരാണെന്നാണ് റിപ്പോർട്ട്.

രവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. സംഭവത്തെ തുടർന്ന്, ഡല്‍ഹിയിൽ അതീവ ജാ​​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow