'റെട്രോ ലുക്കി'ല്‍ ഫ്ലയിങ് ഫ്രീ ഇ6; റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു

2025 അവസാനത്തോടെയോ 2026 ന്റെ ആദ്യ പാദത്തിലോ ലോഞ്ച് പ്രതീക്ഷിക്കുന്നു.

May 12, 2025 - 22:27
May 12, 2025 - 22:27
 0  10
'റെട്രോ ലുക്കി'ല്‍ ഫ്ലയിങ് ഫ്രീ ഇ6; റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഇലക്ട്രിക് ബൈക്ക് ബ്രാന്‍ഡായ ഫ്ലയിംഗ് ഫ്ലീ ഇ6 അവതരിപ്പിച്ചു. നഗര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ബൈക്ക് റെട്രോ ലുക്ക്, അത്യാധുനിക സവിശേഷതകള്‍ എന്നിവ സമന്വയിപ്പിക്കുന്നു. 2025 അവസാനത്തോടെയോ 2026 ന്റെ ആദ്യ പാദത്തിലോ ലോഞ്ച് പ്രതീക്ഷിക്കുന്നു.

ഫ്ലയിംഗ് ഫ്ലീ ഇ6 പ്രധാനമായും ഒരു അര്‍ബന്‍ മോട്ടോര്‍ബൈക്കായാണ് വില്‍ക്കുക. എങ്കിലും നഗരങ്ങള്‍ക്ക് പുറത്തുള്ള ലൈറ്റ്-ഡ്യൂട്ടി യാത്രകള്‍ക്കും ഇത് ഉപയോഗിക്കാം. പക്ഷേ ദീര്‍ഘദൂര ടൂറിംഗ് ബൈക്കിന്റെ ഉപയോഗമല്ല ഇതിനെന്നും റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫോക്സ് ഇന്ധന ടാങ്ക്, സിംഗിള്‍ സീറ്റ് എന്നിവയുള്ള റെട്രോ ലുക്ക് ഫ്ലയിംഗ് ഫ്ലീ ഇ6ന്റെ സവിശേഷതയാണ്.

ഈ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ വിവിധ റൈഡ് മോഡുകള്‍ ഉണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്‌പോര്‍ട്ടി പ്രകടനം തിരഞ്ഞെടുക്കാനോ റേഞ്ചിന് മുന്‍ഗണന നല്‍കാനോ അനുവദിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow