ഫുൾ ടാങ്ക് ഡീസലിൽ 2831 കി.മീറ്റർ; സ്‌കോഡ സൂപ്പർബിന് ഗിന്നസ് റെക്കോർഡ്
2025ലെ യൂറോപ്യൻ റാലി ചാമ്പ്യൻഷിപ്പ് ജേതാവായ മിക്കോ മാർസിക്കിയാണ് ഈ ഗിന്നസ് നേട്ടത്തിനായി സ്‌കോഡ സൂപ്പർബ് ഓടിച്ചത്
ഒറ്റത്തവണ ഇന്ധനം നിറയ്ക്കാതെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് സ്‌കോഡ സൂപ്പർബ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ഒരു ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് ഈ വാഹനം സഞ്ചരിച്ചത് 2831 കിലോമീറ്ററാണ്.
2025ലെ യൂറോപ്യൻ റാലി ചാമ്പ്യൻഷിപ്പ് ജേതാവായ മിക്കോ മാർസിക്കിയാണ് ഈ ഗിന്നസ് നേട്ടത്തിനായി സ്‌കോഡ സൂപ്പർബ് ഓടിച്ചത്. 148 ബിഎച്ച്പി പവറും 360 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലീറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകിയത്.
ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ. ഫ്രണ്ട്-വീൽ-ഡ്രൈവ് മോഡൽ. റെക്കോർഡ് ഓട്ടത്തിൽ 100 കിലോമീറ്ററിന് 2.61 ലിറ്റർ ഇന്ധനം മാത്രമാണ് ഉപയോഗിച്ചത്. അതായത്, ഒരു ലിറ്റർ ഡീസലിൽ ഏകദേശം 38 കിലോമീറ്റർ മൈലേജ് ലഭിച്ചു. മണിക്കൂറിൽ 80 കിലോമീറ്ററായിരുന്നു ശരാശരി വേഗം.
പോളണ്ടിലെ ലോഡ്‌സിൽ നിന്ന് ആരംഭിച്ച യാത്ര ജർമനി, പാരിസ്, നെതർലാൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പോളണ്ടിൽ തന്നെ തിരിച്ചെത്തിയാണ് റെക്കോർഡ് പൂർത്തിയാക്കിയത്.
What's Your Reaction?

