തിരുവനന്തപുരം: സംസ്ഥാനത്തെ ലേണേഴ്സ്റ്റ് ടെസ്റ്റിൽ മാറ്റം വരുന്നു. ഒക്ടോബര്‍ ഒന്ന് മുതലാണ് മാറ്റം നടപ്പിലാക്കുന്നത്. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. 18 ഉത്തരങ്ങൾ ശരിയായാൽ മാത്രമായിരിക്കും വിജയിക്കുക.
30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി. ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
ആപ്പില്‍ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതിൽ പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും.