ടൈപ്പ് ടു പ്രമേഹത്തെ നിയന്ത്രിക്കാം; ബ്രൊക്കോളി ഉള്‍പ്പെടുത്താം
ബ്രൊക്കോളി ഡയറ്റിൽ ചേർക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തിൽ ബ്രൊക്കോളി വിശ്വസിച്ച് ഉൾപ്പെടുത്താമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബ്രൊക്കോളി ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബ്രൊക്കോളി. ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമാകും.
എന്നാൽ, ബ്രൊക്കോളി ഡയറ്റിൽ ചേർക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്: ശുചിത്വം ഉറപ്പാക്കുക: മറ്റ് പച്ചക്കറികളിലെന്ന പോലെ ബ്രൊക്കോളിയിലും ദോഷകരമായ ബാക്ടീരിയകൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് രോഗങ്ങൾക്ക് കാരണമാവാം. അതിനാൽ, ഉപയോഗിക്കുന്നതിന് മുമ്പ് ബ്രൊക്കോളി നന്നായി കഴുകി വൃത്തിയാക്കണം.
ബ്രൊക്കോളിയുടെ തണ്ടിൽ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറി തയ്യാറാക്കുമ്പോഴോ സാലഡ് ഉണ്ടാക്കുമ്പോഴോ ഈ തണ്ടും ഉപയോഗിക്കുന്നത് പോഷകഗുണം വർദ്ധിപ്പിക്കും.
അധികമായി വേവിക്കുമ്പോൾ ബ്രൊക്കോളിയിലെ പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പാചകത്തിന് മുമ്പ് വളരെ കുറഞ്ഞ സമയം മാത്രം ആവിയിൽ പുഴുങ്ങി എടുക്കുന്നതാണ് ഏറ്റവും ഉചിതം. ഇങ്ങനെ ചെയ്യുന്നത് അതിൻ്റെ നിറവും രുചിയും പോഷകമൂല്യവും നിലനിർത്താൻ സഹായിക്കും.
ബ്രൊക്കോളി ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണമായതിനാൽ, ഇത് ശരീരത്തിന് നല്ലതാണ്. എങ്കിലും, അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ മിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
What's Your Reaction?

