തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാനസര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും
ഒക്ടോബർ 30ന് വൈകുന്നേരം 4.45 മുതൽ രാത്രി 8 വരെയാണ് സർവീസുകൾ നിർത്തിവെക്കുക
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കും. ഒക്ടോബർ 30ന് വൈകുന്നേരം 4.45 മുതൽ രാത്രി 8 വരെയാണ് സർവീസുകൾ നിർത്തിവെക്കുക.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അൽപശി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. യാത്രക്കാർ തങ്ങളുടെ പുതുക്കിയ വിമാന ഷെഡ്യൂളുകളും സമയക്രമവും അറിയുന്നതിനായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
What's Your Reaction?