കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധി യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
വിനോദസഞ്ചാരികളുമായി പോയ വിമാനമാണ് തകർന്നു വീണത്
നെയ്‌റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധി യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിൽ ഇന്ന് രാവിലെ പ്രാദേശിക സമയം 8:30ഓടെയാണ് ചെറുവിമാനം തകർന്ന് വീണത്. അപകടത്തിൽ 12 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
വിനോദസഞ്ചാരികളുമായി പോയ വിമാനമാണ് തകർന്നു വീണത്. വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയിൽ നിന്ന് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കിച്വ ടെംബോയിലേക്ക് പറന്നുയർന്ന 5വൈ-സിസിഎ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ദുരന്തത്തിന് പിന്നാലെ പോലീസും അടിയന്തര സേനാവിഭാഗങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനത്തിന് തീപിടിക്കുകയും അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയും ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകട കാരണം വ്യക്തമല്ലെങ്കിലും, മോശം ദൃശ്യപരതയും പ്രതികൂല കാലാവസ്ഥയും ആകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?

