ഹഷ് മണി കേസ്: യു.എസ് ജഡ്ജി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ശിക്ഷ വിധിച്ചു, തടവുമില്ല, പിഴയുമില്ല!
ട്രംപ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചെങ്കിലും ജയിൽശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസിൽ ചുമതല ഏറ്റെടുക്കാനാകും.

ന്യൂയോർക്ക്: ഹഷ് മണി കേസിൽ, നിയുക്ത യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്ച ഉപാധികളില്ലാതെ വിടുതൽ ശിക്ഷ ലഭിച്ചു. നിയുക്ത പ്രസിഡന്റായതിനാൽ പ്രത്യേകം ശിക്ഷ വിധിക്കുന്നത് മാൻഹട്ടൻ ജഡ്ജി ജുവാൻ എം.മെർച്ചൻ ഒഴിവാക്കുകയും ചെയ്തു. ഫലത്തിൽ ട്രംപ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചെങ്കിലും ജയിൽശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസിൽ ചുമതല ഏറ്റെടുക്കാനാകും. എന്നാൽ ഇതോടെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കുന്ന ആദ്യത്തെ കുറ്റവാളിയായി ട്രംപ് മാറിയിരിക്കുകയാണ്.
പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്നതാണ് ഹഷ് മണി കേസ്.
What's Your Reaction?






