യു.പി.എസ്.സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; മലയാളികളിൽ ജെ.എസ്. ശ്രീജ ഒന്നാമത്, അജയ് ആർ. രാജിന് തിളക്കമാർന്ന നേട്ടം
ആകെ 958 പേരാണ് ഇത്തവണ അന്തിമ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്
ന്യൂഡല്‍ഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ മലയാളികൾക്കും അഭിമാനകരമായ നേട്ടമാണ് ഈ വർഷത്തെ ഫലം സമ്മാനിച്ചത്.
ആകെ 958 പേരാണ് ഇത്തവണ അന്തിമ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉൾപ്പെടെയുള്ള 23 സർവീസുകളിലേക്കാണ് നിയമനം നടക്കുന്നത്. ദേശീയ തലത്തിൽ അനുജ് അഗ്നിഹോത്രി (ഒന്നാം റാങ്ക്), രാജേശ്വരി സുവേ (രണ്ടാം റാങ്ക്), ആകാൻഷ് ദുൽ (മൂന്നാം റാങ്ക്) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. രാഘവ് ജുൻജുൻവാല, ഇഷാൻ ഭട്നാകർ എന്നിവരാണ് നാലും അഞ്ചും റാങ്കുകളിലാണ്.
തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ 57-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തി. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആർ. രാജ് 109-ാം റാങ്ക് നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള അജയ്യുടെ ഈ വിജയം ഏറെ ശ്രദ്ധേയമാണ്. കെ.എ.എസ് രണ്ടാം റാങ്ക് ജേതാവായ സിദ്ധാർത്ഥ എം. ജോയി (271-ാം റാങ്ക്), അതിഥി കൃഷ്ണദേവ് (451-ാം റാങ്ക്) എന്നിവരും മികച്ച നേട്ടം കൈവരിച്ചു.
What's Your Reaction?