വഖഫ് ഭൂമി സമരം നടന്ന മുനമ്പത്ത് ബി.ജെ.പിക്ക് അട്ടിമറി വിജയം; 500-ൽ അധികം കുടുംബങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഫലം
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന 500-ൽ അധികം വരുന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ ഒരു വർഷം നീണ്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നത് ശ്രദ്ധേയമാണ്
കൊച്ചി: വഖഫ് ഭൂമിയുടെ പേരില്‍ വലിയ പ്രതിഷേധങ്ങൾ നടന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പം കടപ്പുറം വാർഡിൽ ബി.ജെ.പി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിൻ വിജയിച്ചു. സി.പി.എം സ്ഥാനാർഥി റോക്കി ബിനോയിയെ 31 വോട്ടുകൾക്കാണ് കുഞ്ഞിമോൻ പരാജയപ്പെടുത്തിയത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന 500-ൽ അധികം വരുന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ ഒരു വർഷം നീണ്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നത് ശ്രദ്ധേയമാണ്.
എൻഡിഎയുടെ ഈ വിജയത്തെ "ചരിത്രപരം" എന്നാണ് ബി.ജെ.പി ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി വിശേഷിപ്പിച്ചത്. അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചത് ഇങ്ങനെ: "വഖഫിനെതിരെ പോരാടുന്ന മുനമ്പം ജനതയോടൊപ്പം മോദി സർക്കാരും ബി.ജെ.പിയും നിലകൊണ്ടു. ഇപ്പോൾ അവർ അവരുടെ ഭരണം ബി.ജെ.പിക്ക് നൽകിയിരിക്കുന്നു."
What's Your Reaction?

