കണിയും കൈനീട്ടവുമായി 'വിഷു', പുതിയ തുടക്കവും പുതിയ പ്രതീക്ഷകളും; വരവേറ്റ് മലയാളികള്‍

കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. 

Apr 14, 2025 - 06:50
Apr 14, 2025 - 06:51
 0  19
കണിയും കൈനീട്ടവുമായി 'വിഷു', പുതിയ തുടക്കവും പുതിയ പ്രതീക്ഷകളും; വരവേറ്റ് മലയാളികള്‍

ശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു വിഷുക്കാലം കൂടി വരവായി. എന്നത്തെയും പോലെ ഇത്തവണയും നല്ല നാളേയ്ക്കുള്ള പ്രതീക്ഷയിലാണ് മലയാളികള്‍. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. ആയതിനാല്‍, കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. 

കാണുന്ന കണി പോലെ സമ്പല്‍സമൃദ്ധമാകും വരുംവര്‍ഷമെന്നാണ് വിശ്വാസം. നേരം പുലരും മുന്‍പെ എഴുന്നേറ്റ് നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നില്‍ ഓട്ടുരുളിയില്‍ സ്വര്‍ണനിറത്തിലുളള കൊന്നപ്പൂക്കളെയും കൃഷ്ണ വിഗ്രഹത്തെയും കണിവെള്ളരിയെയും ഫലങ്ങളെയും കണി കണ്ട് മനസ് നിറയ്ക്കും. കണി കണ്ട് കഴിഞ്ഞ് കൈനീട്ടത്തിനായുള്ള കാത്തിരിപ്പാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാവില്‍ രുചി നുകരാന്‍ സദ്യ. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. വിഷു അടിപൊളിയാക്കുകയാണ് മലയാളികളെല്ലാം.

What's Your Reaction?

like

dislike

love

funny

angry

sad

wow