ബി.ജെ.പി-എൻ.ഡി.എ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തിയാക്കുവാൻ നമ്മുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി കുറിച്ചു
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മോദി കുറിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി-എൻ.ഡി.എ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തിയാക്കുവാൻ നമ്മുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി കുറിച്ചു. നഗരത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും എൻ.ഡി.എക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
കേരളം എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണം കാഴ്ചവെക്കുന്നതിനും വികസിതകേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവർ എൻ.ഡി.എയെ കാണുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 26 ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിൽ എൻ.ഡി.എ മുന്നിട്ടു നിൽക്കുകയായിരുന്നു. തിരുവനന്തപുരം നേടി ചരിത്രത്തിലാദ്യമായാണ് എൻ.ഡി.എ കേരളത്തിൽ ഒരു കോർപ്പറേഷൻ സ്വന്തമാക്കുന്നത്.
What's Your Reaction?



