ഇറാനിലെ പ്രമുഖ തുറമുഖത്ത് ഉഗ്ര സ്ഫോടനം; ഒരു കിലോമീറ്ററോളം കനത്തനാശം

സ്ഫോടന കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. 

Apr 26, 2025 - 22:06
Apr 26, 2025 - 22:06
 0  18
ഇറാനിലെ പ്രമുഖ തുറമുഖത്ത് ഉഗ്ര സ്ഫോടനം; ഒരു കിലോമീറ്ററോളം കനത്തനാശം

ടെഹ്റാൻ: ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് അത്യുഗ്ര സ്ഫോടനം. ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായി. സ്ഫോടനത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായതായി ഇറാൻ അറിയിച്ചു. 562 പേർ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാനിടയുണ്ട്. സ്ഫോടന കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. 

ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡന്‍റ് ഉത്തരവിട്ടു. സ്ഫോടന കാരണം അന്വേഷിക്കുന്നതായും യാഥാർഥ്യം ഉടൻ തന്നെ കണ്ടെത്തുമെന്നും ഇറാൻ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow