പത്താം വാർഷികത്തിൽ മാരുതി ബ്രെസ്സ; 14 ലക്ഷം വിക്കറ്റ് വീഴ്ത്തി കുതിപ്പ്; പുതിയ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ എത്തും

016 ല്‍ 'വിറ്റാര ബ്രെസ്സ' എന്ന പേരിൽ 1.3 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് ആദ്യമെത്തിയത്

Mar 8, 2026 - 22:18
Mar 8, 2026 - 22:18
 0
പത്താം വാർഷികത്തിൽ മാരുതി ബ്രെസ്സ; 14 ലക്ഷം വിക്കറ്റ് വീഴ്ത്തി കുതിപ്പ്; പുതിയ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ എത്തും

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച മാരുതി സുസുക്കി ബ്രെസ്സ പത്താം വാർഷികത്തിന്റെ നിറവിൽ. 2016 മാർച്ചിൽ പുറത്തിറങ്ങിയ ഈ കോംപാക്ട് എസ്‌യുവി (SUV), പത്ത് വർഷത്തിനിടെ 14 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നായി മാറി.

വാർഷികാഘോഷങ്ങളുടെ ഭാഗമായി നിലവിലെ മോഡലിന്റെ പുതുക്കിയ പതിപ്പ് (Mid-cycle Facelift) വരും മാസങ്ങളിൽ വിപണിയിലെത്തിക്കാൻ കമ്പനി ഒരുങ്ങുകയാണ്. 2016 ല്‍ 'വിറ്റാര ബ്രെസ്സ' എന്ന പേരിൽ 1.3 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് ആദ്യമെത്തിയത്. അന്ന് 6.99 ലക്ഷം രൂപയായിരുന്നു പ്രാരംഭ വില. 2017-ൽ 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' പുരസ്കാരം നേടി.

2020 ല്‍ ബിഎസ്-6 മാനദണ്ഡങ്ങളുടെ ഭാഗമായി ഡീസൽ എഞ്ചിൻ ഉപേക്ഷിക്കുകയും 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലേക്ക് മാറുകയും ചെയ്തു. ഈ ഘട്ടത്തിൽ വിൽപ്പന 5 ലക്ഷം കടന്നു. 2022 ല്‍ 'വിറ്റാര' എന്ന പേര് ഒഴിവാക്കി വെറും 'ബ്രെസ്സ' എന്നാക്കി മാറ്റി. അത്യാധുനിക ഫീച്ചറുകളോടെ എത്തിയ ഈ മോഡൽ 2023 ഡിസംബറിൽ 10 ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടു.

വരാനിരിക്കുന്ന പുതിയ പതിപ്പിൽ ശൈലീപരമായ നിരവധി മാറ്റങ്ങൾ കമ്പനി കൊണ്ടുവരുന്നുണ്ട്: പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും ബമ്പറും, പുതിയ അലോയ് വീലുകൾ, പുത്തൻ കളർ ഓപ്ഷനുകൾ. ഇന്റീരിയറിൽ കൂടുതൽ പ്രീമിയം അപ്ഡേറ്റുകൾക്കും ഫീച്ചറുകൾക്കും സാധ്യതയുണ്ട്.

നിലവിലെ എഞ്ചിൻ തുടരുമെങ്കിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് കൂടി ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ കരുത്തോടെ വിപണി പിടിക്കാനാണ് മാരുതിയുടെ നീക്കം. ടാറ്റ നെക്സോൺ, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയ എതിരാളികളുമായി മത്സരിക്കാൻ പുതിയ ഫീച്ചറുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow