എന്‍ടോര്‍ക്ക് 125 ന്റെ പുതിയ സൂപ്പര്‍ സോള്‍ജിയര്‍ പതിപ്പ് ടി.വി.എസ്. പുറത്തിറക്കി
യുവ തലമുറയേയും പ്രായം കുറഞ്ഞ ഉപഭോക്താക്കളേയും ലക്ഷ്യം വച്ചുള്ള ഒരു മോഡലാണിത്

മാര്‍വലിന്റെ ക്യാപ്റ്റന്‍ അമേരിക്ക എന്ന ഇതിഹാസ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ജനപ്രിയ മോഡലായ എന്‍ടോര്‍ക്ക് 125 -ന്റെ പുതിയ സൂപ്പര്‍ സോള്‍ജിയര്‍ പതിപ്പ് ടി.വി.എസ്. പുറത്തിറക്കി. 98,117 രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ഈ സൂപ്പര്‍ സോള്‍ജിയര്‍ പതിപ്പ് വരുന്നത്. യുവ തലമുറയേയും പ്രായം കുറഞ്ഞ ഉപഭോക്താക്കളേയും ലക്ഷ്യം വച്ചുള്ള ഒരു മോഡലാണിത്.
ഐക്കണിക് സൂപ്പര്‍ഹീറോയുടെ ക്യാരക്ടറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബോള്‍ഡ് കാമോ-സ്‌റ്റൈല്‍ ഗ്രാഫിക്‌സും സ്‌റ്റൈലിങ് ഘടകങ്ങളും ഈ അപ്ഡേറ്റ് ചെയ്ത പതിപ്പില്‍ ഉള്‍പ്പെടുന്നു. അയണ്‍ മാന്‍, തോര്‍, ബ്ലാക്ക് പാനതര്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയ മറ്റ് മാര്‍വല്‍ കഥാപാത്രങ്ങളെ പ്രമേയമാക്കിയ മോഡലുകളും എന്‍ടോര്‍ക്ക് സൂപ്പര്‍ സ്‌ക്വാഡ് സീരീസില്‍ ഉള്‍പ്പെടുന്നു.
മെക്കാനിക്കലുകളുടെ കാര്യത്തില്‍, സ്‌കൂട്ടറിന് കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ തന്നെ തുടരുന്നു. 9.5 എച്ച്.പി. പവറും 10.5 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.8 സി.സി., എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഇതില്‍ തുടരുന്നത്. വൈവിധ്യമാര്‍ന്ന വകഭേദങ്ങളില്‍ ലഭ്യമാണ്.
What's Your Reaction?






