ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവർണർ

വികസിതവും സ്വയം പര്യാപ്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി നമുക്ക് പുനരർപ്പണം ചെയ്യാം.

Aug 15, 2025 - 10:29
Aug 15, 2025 - 10:29
 0
ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. ''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നുവെന്ന് ഗവർണർ പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയിൽ, ജനാധിപത്യ മൂല്യങ്ങൾ കൂടുതൽ ഉയർത്തിപ്പിടിച്ചുകൊണ്ടും, സഹജീവികൾക്ക് കൂടുതൽ അന്തസ്സ് ഉറപ്പാക്കിക്കൊണ്ടും നമ്മുടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നല്കിയ ധീര ദേശാഭിമാനികളുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, കൂടുതൽ വികസിതവും സ്വയം പര്യാപ്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി നമുക്ക് പുനരർപ്പണം ചെയ്യാം.

79-ാമത് സ്വാതന്ത്ര്യദിനത്തിൽ, എല്ലാവർക്കും തിളക്കമാർന്നതും ആരോഗ്യകരവും സമൃദ്ധവുമായ ഭാവി ആശംസിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow