നാല് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്കൂട്ടറുകള്‍, നേട്ടവുമായി ഒല

2021 ല്‍ ഒല ഇലക്ട്രിക് ഉത്പാദനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം

Sep 16, 2025 - 21:15
Sep 16, 2025 - 21:15
 0
നാല് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്കൂട്ടറുകള്‍, നേട്ടവുമായി ഒല

ഇന്ത്യയില്‍ പത്ത് ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഒല. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് പത്ത് ലക്ഷത്തിന്‍റെ വാഹനം പുറത്തിറക്കിയതെന്നും കമ്പനി അറിയിച്ചു. 2021 ല്‍ ഒല ഇലക്ട്രിക് ഉത്പാദനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം. 

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എസ്1 തുടങ്ങി അടുത്തിടെ പുറത്തിറക്കിയ റോഡ്സ്റ്റര്‍ എക്‌സ് ഇലക്ട്രിക് മോഡലുകള്‍ക്ക് വരെ ആവശ്യക്കാര്‍ ഏറെയാണ്. ഡ്യുവല്‍ ടോണ്‍ സീറ്റ്, റിമ്മുകള്‍, ബാറ്ററി പായ്ക്ക് എന്നിവയില്‍ സ്‌പോര്‍ട്ടി റെഡ് ആക്‌സന്റുകളുള്ള, മിഡ്നൈറ്റ് ബ്ലു നിറത്തിലുള്ള സ്പെഷല്‍ പതിപ്പ് റോഡ്സ്റ്റര്‍ എക്‌സ്+ കമ്പനി പുറത്തിറക്കി. 

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്യാനും എഞ്ചിനീയറിങ് ചെയ്യാനും നിര്‍മിക്കാനും കഴിയുമെന്ന് തെളിയിച്ചുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow