ഒന്നല്ല രണ്ടല്ല, ജാതിക്ക കൊണ്ട് പലതുണ്ട് ഗുണങ്ങള്‍ !
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ തൊലിയും അത് പൊടിച്ചെടുക്കുന്നതും നല്ലതാണ്

ജാതിക്ക ഔഷധമായി ആയുര്‍വേദത്തില്‍ ഉപയോഗിക്കാറുണ്ട്. നീര്‍വീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങള്‍ എന്നിവയെ ചികിത്സിക്കാനും ആരോഗ്യത്തിനുമൊക്കെ ജാതിക്ക ബസ്റ്റാണ്. സമ്മര്‍ദം കുറയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ സഹായകരമാണ്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ തൊലിയും അത് പൊടിച്ചെടുക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയ ആന്‍റിഓക്‌സിഡന്‍റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി വാര്‍ധക്യലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
ചര്‍മത്തിന്‍റെ നിറവ്യത്യാസം മാറി നല്ല തിളക്കം ലഭിക്കാന്‍ ജാതിയ്ക്ക നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സിയാണ് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നത്. ഇതിലെ നാരുകള്‍ മലവിസര്‍ജ്ജനത്തെ സഹായിക്കും. 100 ഗ്രാം ജാതിക്കയില്‍ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങളില്‍ പറയുന്നത്. കൂടാതെ, ജാതിക്കയിലെ മസെലിഗ്‌നാന്‍ എന്ന സംയുക്തം ദന്തക്ഷയങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളില്‍ നിന്നും വൃക്കകളില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക മികച്ചതാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വായില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു.
What's Your Reaction?






