ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്സിയില്‍ ഇനി 'പുതിയ' പേര്

ഒരു മത്സരത്തിന് നാലരക്കോടി രൂപയ്ക്കാണ് ജഴ്‌സി അവകാശം അപ്പോളോ ടയേഴ്‌സ് സ്വന്തമാക്കിയത്

Sep 16, 2025 - 21:22
Sep 16, 2025 - 21:22
 0
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്സിയില്‍ ഇനി 'പുതിയ' പേര്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സിയില്‍ അപ്പോളോ ടയേഴ്സും. സ്‌പോണ്‍സര്‍ഷിപ്പ് അവകാശം അപ്പോളോ ടയേഴ്‌സ് സ്വന്തമാക്കി. ഒരു മത്സരത്തിന് നാലരക്കോടി രൂപയ്ക്കാണ് ജഴ്‌സി അവകാശം അപ്പോളോ ടയേഴ്‌സ് സ്വന്തമാക്കിയത്. നേരത്തെയുണ്ടായിരുന്ന ഡ്രീം ഇലവന്‍ ഒരുമത്സരത്തിന് നല്‍കിയിരുന്നത് നാലുകോടി രൂപയായിരുന്നു. 2027 വരെയാണ് സ്‌പോണസര്‍ഷിപ്പ് കാലാവധി. ഈ കാലയളവില്‍ ഏകദേശം 130 മത്സരങ്ങള്‍ ഉള്‍പ്പെടും.

നിലവിലെ ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന് സ്‌പോണ്‍സര്‍മാരില്ല. കാന്‍വ, ജെകെ ടയര്‍ എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഡ്രീം ഇലവന്‍ ഒഴിഞ്ഞിരുന്നു. 

2023 ല്‍ ബൈജൂസ് ആപ്പിന് ശേഷമാണ് ഡ്രീം ഇലവന്‍ മൂന്നു വര്‍ഷത്തേക്ക് ബി.സി.സി.ഐയുമായി കരാറിലെത്തുന്നത്. 2002 മുതല്‍ 2013 വരെ നീണ്ട 12 വര്‍ഷമാണ് സഹാറ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്. പിന്നീട്, റെഗുലേറ്ററി ലംഘനങ്ങളുടെ പേരില്‍ സഹാറയ്ക്ക് സെബിയുടെ നടപടി നേരിടേണ്ടി വന്നു. ഇതിന് ശേഷം സ്റ്റാര്‍ ഇന്ത്യയായിരുന്നു ഇന്ത്യയുടെ സ്‌പോണ്‍സര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow